Tuesday, March 23, 2010

ഇല

പഴുത്തില വീഴുമ്പോള്‍, പച്ചില ചിരിക്കുന്നു
ഇതു പച്ചിലകള്‍ കരിയും കാലം എന്നോര്‍ക്കാതെ..

പ്രചോദനം: അലസഗമനം

Tuesday, March 9, 2010

ഭ്രാന്തി

വഴിയെ പോകുന്നവരെ അവള്‍ തല്ലി,
പണം തരാഞ്ഞവരില്‍ നിന്നും പിടിച്ചു പറിച്ചു,
അവള്‍ ചിരിച്ചു ഒരു ഭ്രാന്തിയെ പോലെ,
അവള്‍ ഓടി ഒരു ഭ്രാന്തിയായി.
തെണ്ടുന്നവര്‍ക്ക് കൊടുക്കാത്തവര്‍,
അവള്‍ക്കു കൊടുത്തു, അഥവാ അവള്‍ എടുത്തു.
സ്ഥിരതയുള്ളവര്‍ക്ക് ഈ ലോകത്തില്‍ സ്ഥാനമില്ല.
ഭ്രാന്തരെ, നിങ്ങള്‍ ഭാഗ്യവാന്മാര്‍,
അക്ഷരാര്‍ത്ഥത്തില്‍ നിങ്ങളല്ലോ സ്വതന്തര്‍.

 പ്രചോദനം:  http://www.drishtipat.org/film/cl.html

Monday, March 8, 2010

വിശപ്പ്‌

വിശപ്പില്ലാത്ത ലോകം, വേശ്യ ഇല്ലാത്ത ലോകം.

ജീവിതം എന്തെന്നറിയാത്ത പ്രായത്തില്‍,
ദേഹം എന്തെന്നറിയാത്ത കുരുന്നിനു,
ദേഹത്താല്‍ ജീവിക്കേണ്ടി വരുന്നു.

പെറ്റമ്മ കൂട്ടികൊടുക്കുന്ന ലോകത്തില്‍,
പോറ്റമ്മയെ അവള്‍ എങ്ങനെ വിശ്വസിക്കും ?
സമൂഹമേ, ഇതു നിന്‍റെ പരാജയം.

വിശപ്പിനെ ആക്രമിക്കു, അവളെ വെറുതെ വിടൂ..

പ്രചോദനം: http://www.cinemawoman.in/review.html

പുക

പുക. നീളത്തില്‍, വട്ടത്തില്‍,‍ കുമുകുമാന്നു.

പുകഞ്ഞു കത്തുന്നു ഒരു കടലാസ് കോല്‍.
അധരമാം തുരങ്കത്തിലൂടകത്തോട്ട്,
നാസാദ്വാരമാം ഗുഹയിലൂടെ പുറത്തോട്ടു.
പുക, പുക, ഒടുവില്‍ ഒരു കട്ടപുക.

പ്രചോദനം:  ഇന്നലെ വലിച്ച സിഗരറ്റ്.

Friday, March 5, 2010

സത്യം

അറിയാവുന്നവര്‍ പറയുന്നില്ല
പറയുന്നവര്‍ക്ക് അറിയില്ല
ഇതിലും വല്യ സത്യം ഉണ്ടോ ഈ കൊച്ചുലോകത്തില്‍ ?

പ്രചോദനം: ദുരൂഹമരണം

വിഡ്ഢി

അവന്‍ ഓട്ടം പൂര്‍ത്തിയാക്കി. ശുദ്ധ അസംബന്ധം.
എന്നു തുടങ്ങിയെന്നോ, എവിടെ അവസാനിക്കുമെന്നോ
അറിയാത്ത ഒരു വിഡ്ഢികുശ്മാണ്ടം.

പ്രചോദനം: ഈയിടെ പങ്കെടുത്ത ഒരു ശവസംസ്കാരം.

ആലിംഗനം

അവള്‍ പറഞ്ഞു. എനിക്കു വേണ്ടത് കാമമല്ല,
നീണ്ട ഒരു ആലിംഗനം,
ഒരു തുള്ളി പോലും സ്വാര്‍ത്ഥത ചേര്‍ക്കാത്ത സ്നേഹാലിംഗനം !

പ്രചോദനം: പേര് മറന്നു പോയ ഒരു ഇംഗ്ലീഷ് ചിത്രം.

നിമിഷം

ഇന്നലെ കഴിഞ്ഞു പോയി
നാളെ എന്നൊന്നില്ല
ജീവിക്കു ഈ നിമിഷത്തിനായി ...ഈ നിമിഷത്തിലായി...

പ്രചോദനം: സെന്‍ ജീവിതം.

ഒഴുക്ക്

ഒരു നദി / ഒരു പൊങ്ങുതടി
നദി കലങ്ങി / തടി നനഞ്ഞു
തടി ഉണങ്ങി / ഒഴുകി നീങ്ങി
ഒരു നദി / ഒരു പൊങ്ങുതടി.

പ്രചോദനം: സെന്‍ ജീവിതം.

യാത്ര

നിന്‍റെ യാത്രയാണ് ലക്ഷ്യസ്ഥാനം,
നിന്‍റെ യാത്ര തന്നെയാണ് പ്രതിഫലം
ലക്‌ഷ്യം, യാത്രയില്ലാത്ത ലക്‌ഷ്യം.

പ്രചോദനം: സെന്‍ ജീവിതം.

തെറ്റും ശരിയും

അവള്‍ ഒരു ഭാര്യയാണ്, അവള്‍ ഒരു അമ്മയാണ്,
എങ്കിലും അവള്‍ എന്‍ കണ്ണുകളെ എന്തേ അവഗണിക്കുന്നില്ല;
ജിജ്ഞാസ മുറ്റിയ എന്‍ മനസിനെ എന്തേ പ്രോത്സാഹിപ്പിക്കുന്നു ?
സ്ത്രീയെ നിന്നെ മനസിലാക്കാന്‍ ഈ ജന്മം മതിയാകില്ല എനിക്ക്
തെറ്റോ ശരിയോ എന്നൊന്ന് ഇല്ലായിരിക്കാം...എങ്കിലും നിര്‍ത്തരുതോ
ഭാവിയെ ഭൂതമാക്കുമീ നിഴല്‍ക്കൂത്ത് !

പ്രചോദനം: അടുത്ത വീട്ടിലെ ചേച്ചി. ;)

കാത്തിരിപ്പ്‌

ഇനി ഒരു പക്ഷെ അവള്‍ വരില്ലായിരിക്കാം.
കാത്തു നിന്നപ്പോഴും,
കരഞ്ഞപേക്ഷിച്ചപ്പോഴും,
കൈകള്‍ കൂപ്പി കേണപ്പോഴും,
വരാത്തവള്‍ ഇനി വരില്ലായിരിക്കാം.
ഇനി അവള്‍ വന്നാലോ ...എന്‍റെ മനസ്സില്‍ അവളില്ല എന്ന സത്യം അവളെ വേദനിപ്പിക്കുമോ ?
വരാതിരിക്കട്ടെ ...

പ്രചോദനം: എന്‍റെ ആദ്യ പ്രണയം.

മോഹം

മഴ പോലെ അവളില്‍ പെയ്തിറങ്ങാന്‍ ഒരു മോഹം
അവളുടെ മുഖം കറുത്താല്‍, ഇടി മിന്നലായി വന്നു വെളുപ്പിക്കുവാന്‍ മോഹം
എങ്കിലും അവള്‍ അധരം തുറന്നാല്‍ ഈ പറഞ്ഞതെല്ലാം തിരിച്ചെടുക്കുവാന്‍ മോഹം. ;)

പ്രചോദനം: ഈയിടെ കണ്ട ഒരു പെണ്‍കുട്ടി.

ഇന്നും അവള്‍

അവളുടെ ഒരോ നോട്ടവും അമ്പു കണക്കെ..
കുറിക്കു കൊള്ളുന്നു ഉന്നം തെറ്റാതെ ..

പ്രചോദനം: അവള്‍ തന്നെ.